മണ്ണാർക്കാട് എളമ്പുലാശ്ശേരി വാക്കടപ്പുറം ഉഴുന്നുപാടം വീട്ടിൽ കുഞ്ഞാപ്പ (62) യെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വാക്കടപ്പുറത്ത് കുഞ്ഞാപ്പയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്, ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പെട്രോൾ സ്വയം ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.