മഹാരാഷ്ട്രയിൽ ആയുധ നിർമ്മാണ ഫാക്‌ടറിയിലുണ്ടായ സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ പ്രവർത്തിക്കുന്ന ആയുധ നിർമ്മാണ ശാലയിലാണ് സ്ഫോടനം നടന്നത്. ആർഡിഎക്സസ് നിർമ്മാണം നടന്ന ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം.