തൊഴിലുറപ്പു ജോലിക്കിടെ അണലിയുടെ കടിയേറ്റ് 58-കാരി മരിച്ചു



കുട്ടനാട് : തൊഴിലുറപ്പു ജോലിക്കിടെ പാമ്പു കടിയേറ്റു സ്ത്രീ മരിച്ചു. നീലംപേരൂർ കിഴക്കേ ചേന്നങ്കരി കടുമ്പിശേരി വീട്ടിൽ സുലോചന ആണു (തിലോത്തമ -58) മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ നീലംപേരൂർ പഞ്ചായത്ത് 10-ാം വാർഡിൽ ജോലി ചെയ്തു കൊണ്ടിരുന്ന പത്തിൽമുട്ടു ചിറയിലെ പുല്ലു നീക്കം ചെയ്യുന്നതിനിടെയാണ് അണലിയുടെ കടിയേറ്റത്.

കൂടെ ഉണ്ടായിരുന്നവർ ഉടൻ തിലോത്തമയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്‌ച ഉച്ചയ്ക്കു രണ്ടരയോടെ മരിച്ചു.

സംസ്കാരം ഞായറാഴ്‌ച 2 നു കൃഷ്ണപുരം എസ്എൻഡിപി ശാന്തിതീരം ശ്‌മശാനത്തിൽ.

ഭർത്താവ് :ദാസപ്പൻ. മക്കൾ: അനന്തു ദാസ്, ആതിര. മരുമകൻ: വിപിൻ.......



Post a Comment

Previous Post Next Post