ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് ദാരുണാന്ത്യം, 30 പേർക്ക് പരിക്ക്

ചെന്നൈ: (truevisionnews.com) തമിഴ്നാട് റാണിപ്പെട്ടിലുണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്......

Read more at: https://truevisionnews.com/news/262119/bus-lorry-collide-accident-4-people-died-30-people-injured


ചെന്നൈ: തമിഴ്നാട് റാണിപ്പെട്ടിലുണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്......

ലോറി ഡ്രൈവർ അടക്കം 4 പേരാണ് അപകടത്തിൽ മരിച്ചത്. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. മഞ്ജുനാഥൻ, കൃഷ്ണപ്പ, സോമശേഖർ, ശങ്കര എന്നിവരാണ് മരിച്ചത്.

പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു

നാലുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മേൽമരുവത്തൂർ ക്ഷേത്രത്തിൽ ദർശനത്തിന് പോയ രണ്ട് കർണാടക സ്വദേശികളും അപകടത്തിൽ മരിച്ചു.


പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും


Post a Comment

Previous Post Next Post