നെയ്യാറ്റിന്‍കരയില്‍ നെയ്യാറില്‍ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി


 തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ നെയ്യാറില്‍  സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ . മുട്ടട അറപ്പുര സ്വദേശികളായ ശ്രീകലയുടെയും ഭര്‍ത്താവ് സ്‌നേഹദേവിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ കാര്‍ അരുവിപ്പുറം ക്ഷേത്രത്തിന് സമീപത്ത് നിന്ന് കണ്ടെത്തി.കാറില്‍ നിന്ന് ആത്മഹത്യ കുറിപ്പും ലഭിച്ചു. മകന്‍ മരിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.


കൈകള്‍ പരസ്പരം കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍.പാലിയവിളാകം കടവിന്റെ കരയ്ക്ക് സമീപമായാണ് മൃതദേഹങ്ങള്‍ കണ്ടത്.

Post a Comment

Previous Post Next Post