കെ എസ് ആർ ടി സി ബസിനടിയിൽ കുടുങ്ങി, 30 മീറ്ററോളം വലിച്ചിഴച്ചു; സ്ത്രീക്ക് ഗുരുതര പരിക്ക്

 



കൊച്ചി: കെ എസ് ആർ ടി സി ബസിനടിയിൽ കുടുങ്ങിയ സ്ത്രീയ്ക്ക് ഗുരുതര പരിക്ക്. വൈക്കം സ്വദേശിനി ജീബയ്ക്കാണ് പരിക്കേറ്റത്. കാലിനാണ് ഗുരുതര പരിക്ക്. ജീബ അശുപത്രിയിൽ ചികിത്സയിലാണ്.

ജീബ കെ എസ് ആർ ടി സി ബസിനടിയിൽപ്പെട്ടത്‌ കാണാതെ, വണ്ടി 30 മീറ്ററോളം മുന്നോട്ടുപോയിരുന്നു. ഇതോടെയാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post