​പീച്ചി ഡാമിൽ വീണ വിദ്യാർഥിനികളിൽ ഒരാൾ മരിച്ചു.. മറ്റ് 3 പേർ ആശുപത്രിയിൽ



തൃശ്ശൂർ  പീച്ചി റിസർവോയറിന്റെ കൈവഴിയിൽ വെള്ളത്തിൽ മുങ്ങിയ വിദ്യാർഥിനി മരിച്ചു ഒപ്പം അപകടത്തിൽപ്പെട്ട 3 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകൾ അലീന(16)യാണു മരിച്ചത്. കൂട്ടുകാരിയുടെ വീട്ടിൽ തിരുനാളാഘോഷിക്കാനെത്തിയ 3 പേരുൾപ്പെടെ 4 പേരാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ 4 പേരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലർച്ചെ 12.30ന് അലീന മരിച്ചു.

പട്ടിക്കാട് പുളയിൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകൾ നിമ (12), പട്ടിക്കാട് പാറാശേരി സജി–സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16), മുരിങ്ങത്തു പറമ്പിൽ ബിനോജ്–ജൂലി ദമ്പതികളുടെ മകൾ എറിൻ (16) എന്നിവരാണ‍് അപകടത്തിൽപെട്ട മറ്റ് കുട്ടികൾ.ഗുരുതരാവസ്ഥയിലുള്ള ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായി ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.കുട്ടികളെല്ലാം തൃശൂർ‌ സെന്റ് ക്ലയേഴ്സ് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ്

Post a Comment

Previous Post Next Post