25 പേരുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 9 മരണം, യാത്രക്കാരടക്കം 16 പേർക്ക് പരിക്ക്



യെല്ലാപുര: കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒമ്പത് മരണം. 16 പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട ലോറിയിൽ 25 പേർ ഉണ്ടായിരുന്നു.......

ഇന്ന് പുലർച്ചെ യെല്ലാപുരയിലാണ് സംഭവം. പച്ചക്കറി കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പച്ചക്കറി കൂടാതെ ആളുകളെയും ലോറിയിൽ കയറ്റിയിരുന്നു. നിയന്ത്രണംവിട്ട് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരണസംഖ്യ ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്.


Post a Comment

Previous Post Next Post