പറവൂരിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് : 20 പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം




പറവൂരില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. 

20 പേര്‍ക്ക് പരുക്കേറ്റു. ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.    ഇന്ന് ബുധനാഴ്ച രാവിലെ ആറരയോടെയാണ് ഗുരുവായൂരില്‍ നിന്ന് വൈറ്റിലയിലേക്ക് പോകുകയായിരുന്നു ആയിഷയെന്ന സ്വകാര്യ ബസ് പറവൂർ കോട്ടുവള്ളി വള്ളുവള്ളിയില്‍ വച്ച് അപകടത്തിൽ പെട്ടത്.


ഡ്രൈവറുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പോലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം നടന്നത്. 


Post a Comment

Previous Post Next Post