ചോറ്റാനിക്കരയില്‍ 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി



തൃപ്പൂണിത്തുറ ചോറ്റാനിക്കരയില്‍ 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി.      തലയോട്ടിയും എല്ലുകളും ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയിലാണ് കണ്ടെത്തിയത്. സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.


ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയില്‍ താമസിക്കുന്ന ഡോക്ടറുടേതാണ് വീട്. ഇരുപത് വര്‍ഷമായി പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമാണ്. തുടര്‍ന്ന് അവിടുത്തെ മെമ്പര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടി കണ്ടത്തിയത്.



Post a Comment

Previous Post Next Post