കണ്ണൂർ : കണ്ണൂർ ഉളിയിൽ കാർ സ്വകാര്യ ബസിലേക്ക് അടിച്ചു കയറി 2 മരണം. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ച്ത. 4 പേർക്ക് ഗുരുതരമായി പരുക്കേറ്റു.
കർണാടക രജിസ്ട്രേഷൻ കാറാണ് അപകടത്തിൽ പെട്ടത്. ഉളിക്കൽ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാർ പൂർണമായും തകർന്ന നിലയിലാണ്.
ഉളിക്കൽ കാലാങ്കി കയ്യുന്നുപാറയിലെ കെ.ടി.ബീന, ബീനയുടെ ഭർത്താവ് തോമസിന്റെ സഹോദരിയുടെ മകൻ മംഗളൂരു സ്വദേശി ലിജോ (37) എന്നിവരാണു മരിച്ചത്. ബീനയുടെ ഭർത്താവ് കെ.എം.തോമസ്, മകൻ കെ.ടി.ആൽബിൻ എന്നിവരെ ഗുരുതര പരുക്കകളോടെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആൽബിന്റെ വിവാഹത്തിനായി കൊച്ചിയിൽ വസ്ത്രങ്ങൾ എടുക്കാൻ പോയി കാറിൽ നാട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. തലശ്ശേരിയിലേക്കു പോകുകയായിരുന്ന ബസുമായി ഇവർ സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നു രാവിലെ 8.10 ഓടെയായിരുന്നു അപകടം. കാറിൽ കുടുങ്ങിയ യാത്രക്കാരെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു പുറത്തെത്തിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. അര മണിക്കൂറോളം ഇരിട്ടി - മട്ടന്നൂർ റോഡിൽ ഗതാഗതം സ്തംഭിച്ചു