18 കൊല്ലമായി തളര്‍ന്നുകിടക്കുന്ന യുവാവ് വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ചു



മലമ്പുഴ:  പാലക്കാട്ട് യുവാവ് വീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍. മലമ്പുഴ നാലാം വാര്‍ഡില്‍ മനക്കല്‍ക്കാട് പവിത്രം വീട്ടില്‍ പ്രസാദ് (43) ആണ് മരിച്ചത്.

18 വർഷം മുമ്പ് ഒരു അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് പ്രസാദിന്റെ അരയ്ക്ക് കീഴ്ഭാഗം തളർന്നിരുന്നു.


വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് വീട്ടിൽനിന്ന് പുക വരുന്നത് കണ്ടത്. നാട്ടുകാർ ഓടിക്കൂടി വീടിന്റെ ജനാലയുടെ ചില്ല് തകർത്ത് വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്.

ഉടനെ ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി തീ കെടുത്തി. ഷോട്ട് സർക്യൂട്ട് ആകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.


കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛൻ വാസു, സഹോദരൻ പ്രമോദ് എന്നിവർ പുറത്തുപോയ സമയത്താണ് അപകടം. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല

Post a Comment

Previous Post Next Post