എറണാകുളം കടമറ്റത്ത് വാഹനാപകടം; ടെമ്പോ ട്രാവലർ തലകീഴായി മറിഞ്ഞ് 10 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം



കൊച്ചി: എറണാകുളം കടമറ്റത്ത്  ടമ്പോ ട്രാവലർ തലകീഴായി മറിഞ്ഞ് അപകടം. പത്ത് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. രാത്രി യാത്രക്കാരുമായി വരികയായിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാർ ജീവനക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടത്തിൽപ്പെട്ടത്.


പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമാണെന്നും ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post