തൃശ്ശൂർ പട്ടിക്കാട്. വഴുക്കുംപാറയിൽ രണ്ട് യുവാക്കൾ പരസ്പരം കുത്തി പരിക്കേൽപ്പിച്ചു. ചുവന്നമണ്ണ് സ്വദേശി മനു കൃഷ്ണ (24), വഴുക്കുംപാറ സ്വദേശി ജിത്ത് (19) എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ ജിത്തിന്റെ നില ഗുരുതരമാണ്. ഇയാളെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 2.30നാണ് സംഭവം ഉണ്ടായത്. പരസ്പരം വാക്കേറ്റത്തെ തുടർന്നുണ്ടായ അടിപിടിയാണ് കുത്തിൽ അവസാനിച്ചത്. ബിയർ കുപ്പി പൊട്ടിച്ചാണ് പരസ്പരം കുത്തിയത്.