കുടുംബ സമേതം കോവളം കാണാനെത്തി, കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാവ് മരിച്ചു



തിരുവനന്തപുരം: കേരളത്തിൽ കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് കടലിൽ മുങ്ങി മരിച്ചു. തിരുവള്ളുവർ അഴഗിരി സ്ട്രീറ്റിൽ മജിസ്ട്രിക് കോളനിയിൽ മതിയഴകന്‍റെ മകൻ വിജയ് (39)ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.45നു കോവളം ഗ്രോ ബീച്ചിലാണ് സംഭവം. കോവളം കാണാനെത്തിയ യുവാവ് കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് മുങ്ങുകയായിരുനന്നു. ഉടനെ തന്നെ കരയ്ക്കെത്തിച്ചെങ്കിലും അവശനിലയിലായ യുവാവ് മരിക്കുകയായിരുന്നു

ചെന്നൈയിൽ ഒരു സ്വകാര്യ കമ്പനിയിലെ സോഫ്റ്റ് വെയർ എൻജിനിയറാണ് മരണപ്പെട്ട വിജയ്. ഭാര്യയും കുട്ടിയും ഉൾപ്പെടെ സൃഹൃത്തിന്‍റെ കുടുംബത്തോടൊപ്പം കാറിൽ ഇന്നലെ രാവിലെയാണ് വിജയ് കോവളത്ത് എത്തിയത്. കടലിൽ കുളിക്കുന്നതിനിടയിൽ തിരയടിയിൽപ്പെട്ട് മുങ്ങി അവശനായ വിജയെ കൂടെയുണ്ടായിരുന്നവർ ചേർന്ന് ഉടൻ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

തീരദേശ പൊലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Post a Comment

Previous Post Next Post