വയനാട് പടമല: പടമലപള്ളി - മുട്ടൻകര പ്രധാന റോഡിൽ വെച്ച് ബൈക്കിൽ യാത്ര ചെയ്യവേ മാൻകൂട്ടമിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പാൽവെളിച്ചം കൊച്ചുപുരക്കൽ ദീപു (34) വിനാണ് പരിക്കേറ്റത്. പനമരത്ത് നിന്നും ജോലി കഴിഞ്ഞ് തിരികെ വരവെ ഇരുവശവും വീടുകളുള്ള ജനവാസ മേഖലയിൽ വെച്ച് ക്രിസ്‌തുമസ് രാത്രി പത്ത് മണിയോടെയാണ് സംഭവം. മുഖത്തും മറ്റും പരിക്കേറ്റ ദീപുവിനെ നാട്ടുകാർ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് വനപാലകർ അന്വേഷണമാരംഭിച്ചു. ദീപുവിന്റെ ബൈക്കിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്