പാലക്കാട്‌ കെട്ടിട നിർമ്മാണ ജോലിക്കിടെ വീണ് ഗുരുതര പരിക്ക്പറ്റിയ രണ്ട് തൊഴിലാളികളിൽ ഒരാൾ മരണപ്പെട്ടു



മണ്ണാർക്കാട് : കെട്ടിട നിർമ്മാണ ജോലിക്കിടെ വീണ് ഗുരുതര പരിക്ക്പറ്റിയ രണ്ട് തൊഴിലാളികളിൽ ഒരാൾ മരണപ്പെട്ടു. ആറ്റാശ്ശേരി സ്വദേശി വി പി മോഹൻദാസ് (47) ആണ് മരണപ്പെട്ടത്. മണ്ണാർക്കാട് തെങ്കര സ്വദേശി പ്രവീൺ (40) പരിക്കേറ്റ് ചികിത്സയിലാണ്. കുണ്ടൂർക്കുന്നിൽ രണ്ടുനില കെട്ടിടത്തിന് മുകളിൽ പണി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 


ആറ്റാശ്ശേരി വടക്കേകര പുത്തൻവീട്ടിൽ കേശവന്റെയും കാർത്യയനിയുടെയും മകനാണ് മരണപ്പെട്ട മോഹൻദാസ് 

ഭാര്യ: ജിഷ. മക്കൾ: ജിഷ്ണു, ജിതിൻ, ജിദ. സഹോദരങ്ങൾ: ബിജു (late), മണികണ്ഠൻ, കൃഷ്ണദാസ്, ജിഷ.

Post a Comment

Previous Post Next Post