പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു



 കൊല്ലം നിലമേലിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു. മുരുക്കുമൺ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ എതിരെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമുണ്ടായി. ഇന്നലെയും ഇതേ സ്ഥലത്ത് വെച്ച് മറ്റൊരു അപകടം നടന്നിരുന്നു. സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയാണെന്ന് പ്രദേശവാസികൾ പറഞ്ഞു

Post a Comment

Previous Post Next Post