മുൻ പ്രധാനമന്ത്രി മോഹൻ സിംഗ് അന്തരിച്ചു

  




മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസസംബന്ധമായ അസുഖം കുറച്ച്‌ നാളായി അദ്ദേഹത്തെ അലട്ടിയിരുന്നു . 92കാരനായ മന്‍മോഹന്‍ സിംഗിനെ രാത്രിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.9.15 നാണ് മരണം.




ആരോഗ്യം മോശമായതിനു പിന്നാലെ മൻമോഹൻസിങ്ങിനെ ഇന്ന് വൈകിട്ട് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു അന്ത്യം. 

2004 മുതല്‍ 2014 വരെയുള്ള യുപിഎ ഭരണകാലത്ത് തുടര്‍ച്ചയായ രണ്ട് തവണയാണ് മന്‍മോഹന്‍സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. പ വി നരസിംഹ റാവു ഗവണ്‍മെന്റിലെ ധനകാര്യമന്ത്രിയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചിരിക്കുകയായിരുന്നു. 2024 ഏപ്രിലില്‍ രാജ്യസഭയില്‍ നിന്ന് അദ്ദേഹം രാജിവെച്ചു.

Post a Comment

Previous Post Next Post