ഇടുക്കി നെടുങ്കണ്ടം കൽക്കുന്തലിലെ ഏലത്തോട്ടത്തിലേയ്ക്ക് വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞു. മൂന്നു പേർക്ക് പരിക്ക്
ഡൽഹി സ്വദേശികളായ അനുജ്, സ്വീറ്റി ദമ്പതികൾ സഞ്ചരിച്ച സ്വിഫ്റ്റ് ഡിസൈഡർ ടാക്സി കാറാണ്
നെടുങ്കണ്ടം കൽകുന്തലിൽ മെമ്പർ മഹേശ്വരൻ്റെ വീടിന് സമീപം അപകടത്തിൽപെട്ടത്. മൂവരേയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 11.15ഓടെയാണ് അപകടം ഉണ്ടായത്. എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നിടയിൽ നീയന്ത്രണം നഷ്ടപ്പെട്ട കാർ താഴെ കുഴിയിലേയ്ക്ക് പതിക്കുകയായിരുന്നു. അനൂജിന് തലയ്ക്കും, ഡ്രൈവർ സുശീലന് കൈക്കും സാരമായ പരിക്കേറ്റു.
എറണാകുളത്ത് എത്തിയ ദമ്പതികൾ ടാക്സി പിടിച്ച് മൂന്നാറിൽ എത്തുകയും അവിടുന്ന് കുമളിയിലേയ്ക്കുള്ള യാത്ര മദ്ധ്യേയാണ് അപകടം സംഭവിച്ചത്.
സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസ് അനന്തര നിയമനടപടികൾ സ്വീകരിച്ചു.