മകൻ്റെ വിവാഹദിവസം അപകടത്തിൽ പരിക്കേറ്റ പിതാവ് മരിച്ചു. കാണാൻ എത്തിയ അയൽവാസിയും അപകടത്തിൽ മരിച്ചു



മലപ്പുറം തിരൂർ : മകന്റെ വിവാഹത്തലേന്ന് ഓട്ടോറിക്ഷ ഇടിച്ച് പരുക്കേറ്റ പിതാവ് വിവാഹദിവസം മരണപ്പെട്ടു മൃതദേഹം കണ്ടു മടങ്ങിയ അയൽവാസിയും ബൈക്കിടിച്ച് മരണപ്പെട്ടു.. വളവന്നൂർ കുറുക്കോളിൽ ആണ് കുടുംബത്തെയും നാടിനെയും കണ്ണീയിലാക്കിയ രണ്ട് മരണങ്ങൾ നടന്നത്. കുറുക്കോൾ സ്വദേശികളായ നേട്ടം ചോല അബ്ദുസ്സലാം അയൽവാസി പൊട്ട ചോല ഹംസ എന്നിവരാണ് മരണപ്പെട്ടത് അബ്ദുസലാമിന്റ് മകൻ ഷംസാതിന്റെ വിവാഹം ശനിയാഴ്ച നടക്കാനിരിക്കെ തലേദിവസം ഒരുക്കങ്ങൾ നടത്തുന്നതിനിടെ വൈകുന്നേരം 7 മണിക്ക് കുറുക്കോളിൽ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച മരണപ്പെടുകയായിരുന്നു ഞായറാഴ്ച അബ്ദുൽ സലാമിനെ മൃതദേഹം കണ്ടു മടങ്ങുന്നതിനിടെ അയൽവാസിയായ ഹംസ റോഡ് മുറിച്ചുകടക്കുന്നതിനിടെ കടുങ്ങാത്തുകുണ്ട് ഭാഗത്ത് നിന്നും കുറിക്കോള്ളിലേക്ക് വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മരണപ്പെടുകയായിരുന്നു 

Post a Comment

Previous Post Next Post