പാലക്കാട് ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി കുലുക്കല്ലൂർ ചുണ്ടമ്പറ്റ കരിയാട്ടിൽ കളം ബിനുദാസാണ് വാടാനാം കുറുശ്ശിക്കു സമീപം ട്രെയിൻ തട്ടി മരിച്ചത്. കുലുക്കല്ലൂർ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സനും സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമായ പി. രജനിയുടെയും വാസുവിൻ്റെയും ഇളയ മകനാണ്.ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ വെയ്റ്റ് ലിഫ്റ്റിങ്ങിൽ സ്വർണ്ണ മെഡൽ നേടിയിരുന്നു