മാറഞ്ചേരിയിൽ കടന്നൽ ആക്രമണം: ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് കുത്തേറ്റു



മലപ്പുറം   മാറഞ്ചേരി വടമുക്ക് സ്വദേശികളായ ശോഭന, സക്കരിയ്യ,ആംബുലൻസ് ഡ്രൈവർ നവാസ് എന്നിവർക്കാണ് കടന്നൽ ആക്രമണത്തിൽ പരിക്ക് പറ്റിയത്. മാറഞ്ചേരി വടമുക്ക് പള്ളിപ്പറമ്പിൽ പുല്ല് പറിക്കുകയായിരുന്ന ശോഭനയെ കടന്നൽകൂട്ടം ആക്രമിക്കുകയായിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട സക്കരിയ ഇവരെ രക്ഷപ്പെടുത്തുന്നതിനിടെ ഇവർക്കും കടന്നൽ ആക്രമണത്തിൽ പരിക്കേൽക്കുകയായിരുന്നു._ 

       _വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാറഞ്ചേരി അൽ അമീൻ ആംബുലൻസ് ഡ്രൈവർ നവാസ് ഇവരെ ആംബുലൻസിൽ കയറ്റുന്നതിനിടെ ഇവർക്ക് നേരെയും കടന്നൽ ആക്രമണമുണ്ടായി._

        _തുടർന്ന് ആക്രമണത്തിൽ സാരമായി പരിക്ക് പറ്റിയ ശോഭന സക്കരിയ എന്നിവരെ മാറഞ്ചേരി അൽ അമീൻ ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.._

Post a Comment

Previous Post Next Post