തിരുവനന്തപുരത്ത് പടക്ക വില്പനശാലയ്ക്ക് തീ പിടിച്ചു.. വൻ അപകടം



തിരുവനന്തപുരത്ത് പടക്ക വില്പനശാലയ്ക്ക് തീ പിടിച്ചു. പാലോട് – നന്ദിയോട് ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടം ഉണ്ടായത്.നന്ദിയോട് – ആനകുഴിയിൽ
കുഞ്ഞുമോന്റെ ഉടമസ്ഥയിൽ ഉളള ശ്രീദുർഗ പടക്ക് കടയ്ക്കാണ് തീപിടിച്ചത്.
തീപിടിത്തം ഉണ്ടായതിനെ തുടർന്ന് വിതുര ഫയർ ഫോഴ്സ് എത്തി തീ അണച്ചു.
അപകടത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു.ഷോർട്ട് സർക്ക്യൂട്ട് ആണ് അപകട കാരണമെന്നാമ് എന്ന് പ്രാഥമിക നിഗമനം.രാവിലെ ആയതിനാൽ വൻ അപകടമാണ് ഒഴിവായത്.

Post a Comment

Previous Post Next Post