സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം



തിരുവനന്തപുരം നഗരത്തിൽ ബൈക്ക് യാത്രികൻ പ്രൈവറ്റ് ബസ് കയറി മരിച്ചു. മോഡൽ സ്കൂൾ ജംഗ്ഷനിൽ രാത്രി 7 മണിയോടെയായിരുന്നു അപകടം.റെഡ് കളർ ആക്ടീവ സ്കൂട്ടറിൽ വന്ന ആളുടെ ദേഹത്ത് കൂടി കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരൻ തൽഷണം മരണപ്പെടുകയായിരുന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.എം എ ആർ എന്ന പ്രൈവറ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്‍റെ ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ അനീഷ് ഐ വി, കണ്ടക്ടർ യഹിയ എന്നിവര്‍ കണ്ടോൺമെന്റ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്.

Post a Comment

Previous Post Next Post