കാസർകോട് പുത്തൂർ: പുത്തൂർ ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. സുള്ള്യ, ജട്ടിപ്പള്ള, കാനത്തില സ്വദേശികളായ അണ്ണുനായിക്, മകൻ ചിതാനന്ദ നായിക്, ബന്ധു രമേശ് നായിക് എന്നിവരാണ് മരിച്ചത്. ചിദാനന്ദ ചിക്മംഗ്ളൂരു ജില്ലാ തൊഴിൽ വകുപ്പ് ഓഫീസറാണ്. ശനിയാഴ്‌ച പുലർച്ചെയാണ് അപകടം. മൂന്നു പേരും അപകട സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങൾ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.