വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

 


വയനാട് ഡി. സി.സി ട്രഷറർ എൻ. എം വിജയന്റെ മകൻ സുൽത്താൻബത്തേരി മണിച്ചിറ മണിചിറക്കൽ ജിജേഷ് [38] ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണം. ജിജേഷിനെയും പിതാവ് എൻ. എം വി ജയനെയും ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തു ചെന്ന നിലയിൽ വീട്ടിൽ കാണപ്പെട്ടത്. ഗുരുതരാ വസ്ഥയിൽ കാണപ്പെട്ട ഇരുവരെയും ആദ്യം സുൽത്താ ൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Post a Comment

Previous Post Next Post