കണ്ണൂർ : ഓടുന്നതിനിടയി ൽ ദിവസങ്ങൾക്ക് മുമ്പുവാങ്ങിയ പുതിയ വാഹനം പൂർണമായും കത്തിനശിച്ചു.കവ്വായി സ്വദേശി മുഹമ്മദ് റഷീദിന്റെ മഹീന്ദ്രാ ഥാർ വാഹനമാണ് കത്തിനശിച്ചത്. ഉച്ചക്ക് പന്ത്രണ്ടരയോടെ രാമന്തളി കക്കമ്പാറ ചിറ്റടി ഗ്രൗണ്ടിലാണ് സംഭവം.
ദിവസങ്ങൾക്ക് മുമ്പു വാങ്ങിയ ഫോർ റജിസ്ട്രേഷൻ വാഹനത്തിനാണ് ഓടിക്കൊണ്ടിരി ക്കുന്നതിനിടെ തീപിടിച്ചത്.
അപകടം മനസിലായതോ ടെ വാഹനമോടിച്ചിരുന്നവർ ഇറങ്ങിയോടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ പി.വി പ്രജിത്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേന എത്തുമ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു