.നിയന്ത്രണം വിട്ട വാൻ ഹോട്ടലിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്ക്



കോഴിക്കോട് നരിക്കുനി നെല്ല്യേരിത്താഴം ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. വാന്‍ നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഡ്രൈവർക്ക് പരിക്കേറ്റു.നരിക്കുനിയില്‍ നിന്നും പൂനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ചളിക്കോട് സ്വദേശി സഞ്ചരിച്ച വാനാണ് അപകടത്തില്‍ പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ ഹോട്ടലിന്റെ മുന്‍വശം തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാവാം അപകടകാരണമെന്നാണ് കരുതുന്നത്. പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post