കാണാതായ അഞ്ചുവയസുകാരനെ അയല്‍വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍

 


തമിഴ്‌നാട് തൂത്തുക്കുടിയില്‍ കാണാതായ അഞ്ചുവയസുകാരനെ അയല്‍വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവില്‍പ്പെട്ടി സ്വദേശി കറുപ്പുസ്വാമിയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെ കാണാതാകുന്നത്. സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. ഇത് മരണത്തിൽ ദുരൂഹത ഉയർത്തുന്നുണ്ട്. അസുഖം കാരണം പത്തു ദിവസമായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. വീടിന്റെ പരിസരത്തു നിന്നും മറ്റെവിടേക്കും പോയിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.


ഇന്നലെ വൈകീട്ട് ഇവർ ജോലി കഴിഞ്ഞു മടങ്ങി വന്നപ്പോഴാണ് മകനെ കാണാതായ വിവരം അറിയുന്നത്. ഉടന്‍ തന്നെ ബന്ധുക്കളും സമീപവാസികളും ചേർന്ന് കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചിരുന്നു. ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണം നടത്തുന്നതിനിടെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Post a Comment

Previous Post Next Post