ബൈപ്പാസ് റോഡിൽ ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു. തീയും പുകയും ഉയരുന്നത് കണ്ട് കാർ യാത്രികർ വാഹനം നിർത്തി പുറത്ത് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. തിരുവനന്തപുരം വെള്ളായണി ക്രൈസ്റ്റി വിഹാറിൽ മാർട്ടിൻ, രാജേശ്വരി എന്നിവർ ചാക്കയിൽ നിന്ന് കോവളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്.