തൃശൂര്‍ : സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ രണ്ടര വയസുകാരി ലോറി കയറിയിറങ്ങി മരിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെ വാടാനപ്പള്ളി സെന്ററിന് വടക്ക് ഭാഗത്തെ വളവില്‍ വെച്ചാണ് അപകടമുണ്ടായത്. തളിക്കുളം തൃവേണി സ്വദേശി കണ്ണന്‍കേരന്‍ വീട്ടില്‍ മണികണ്ഠന്റെ മകള്‍ ജാന്‍വിയാണ് മരിച്ചത്.
സ്‌കൂട്ടര്‍ മുന്നില്‍ പോയിരുന്ന കാറില്‍ തട്ടിയതിനെ തുടര്‍ന്ന് കുഞ്ഞ് റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.