Home ആലപ്പുഴിയിൽ സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു December 23, 2024 0 ആലപ്പുഴ കഞ്ഞിപ്പാടത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പുകൈതയാറ്റിൽ കുളിക്കാനിറങ്ങിയ വട്ടയാൽ സക്കറിയ ബസാറിൽ മാഹിൻ (17) ആണ് മരിച്ചത്.ലജ്നത്ത് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു മാഹിൻ. പ്രദേശവാസികളും അഗ്നിരക്ഷ സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. Facebook Twitter