ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു



പന്തളം: എം.സി റോഡിൽ കുരമ്പാലയിൽ കെ.എസ്‌.ആർ.ടി.സി സൂപ്പർ ഫാസ്‌റ്റ് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചെങ്ങന്നൂർ വെൺമണി പ്ലാവിളകിഴക്കേതിൽ പരേതനായ വിജയൻ്റെ മകൻ അർജുൻ വിജയനാ(21)ണ് മരിച്ചത്. ശനിയാഴ്ച്‌ച ഉച്ചയ്ക്ക് ഒരു മണിയോടെ എം.സി റോഡിൽ കുരമ്പാല ശ്രീചിത്രോദയം വായനശാലയ്ക്ക് സമീപമായിരുന്നു അപകടം.


തിരുവനന്തപുരത്ത് അഞ്ചിയൂർക്കോണത്ത് ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നു വെൺമണിയിലേക്ക് വരികയായിരുന്നു അർജുൻ. ഇരിങ്ങാലക്കുടയിൽ നിന്നു കൊട്ടാരക്കരയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസാണ് ബൈക്കിൽ ഇടിച്ചത്.

Post a Comment

Previous Post Next Post