കോഴിക്കോട് കൊയിലാണ്ടിയിലെ പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നെല്യാടി കളത്തിൻ കടവിൽ ഇന്ന് പുലർച്ചെ 1-30 ഓടെ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം. വിവരം അറിയിച്ചതിനെത്തുടർന്ന് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കരയ്ക്കെത്തിച്ചു. തുടർന്ന് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു