ദേശീയപാത ആലുവ പുളിഞ്ചോട് കവലയിൽ ട്രെയിലർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചെങ്ങമനാട് സരസ്വതി സ്കൂളിന് സമീപം വാടകക്ക് താമസിക്കുന്ന നെടുമ്പാശ്ശേരി മേയ്ക്കാട് താപ്പാട്ട് വീട്ടിൽ സുകുമാരൻ നായരുടെ (റിട്ട. റെയിൽവേ പൊലീസ്) മകൻ സുജിത്കുമാർ നായരാണ് (ശ്രീരാജ്-30) മരിച്ചത്.കെ.എസ്.ഇ.ബിയിലെ കരാർ ജീവനക്കാരനാണ്. തിങ്കളാഴ്ച പുലർച്ചെ 1.30നായിരുന്നു അപകടം. അപകടത്തിനിടയാക്കിയ ട്രെയിലർ നിർത്താതെ പോയി