മുട്ടിൽ വാര്യാട് അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. സഹോദരി ചികിത്സയിൽ ബൈക്ക് യാത്രികനായ വൈത്തിരി പന്ത്രാം പാലം സ്വദേശി ഷംസീർ ആണ് മരിച്ചത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സഹോദരി ഫസ്മിഹ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. മുട്ടിൽ വാര്യാട് ഒമേഗക്ക് സമീപം ഇന്ന് വൈകീട്ട് 7 മണിയോടെ കാറും സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കും അപകടത്തിൽപ്പെടുകയായിരുന്നു.