കൊല്ലം പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കുമ്പഴ ഇട്ടിമൂട്ടി പടിയിൽ ശബരിമല തീർത്ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം. നാലു പേർക്ക് പരിക്ക്.
ശബരി മല തീർത്ഥാടകർ സഞ്ചരിച്ച ബസ് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
കാറിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാലു പേരെ ആശുപത്രിയിലേക്ക് മാറ്റി.