ബൈക്ക് പിക്കപ് ജീപ്പിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം



കോട്ടയം   പാലാ: പൊൻകുന്നം റോഡിൽ കുമ്പാനിയിൽ ബൈക്ക് പിക്കപ് ജീപ്പിലിടിച്ച് യുവാവ് മരിച്ചു.

വെള്ളിയേപ്പള്ളി കുന്നത്തുപറമ്പിൽ ആർ അഭിലാഷാണ് (18) മരിച്ചത്. വെള്ളി രാത്രി 11നാണ് അപകടം.


അഭിലാഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് എബിന് പരിക്കേറ്റു. അഭിലാഷിനെ ചേർപ്പുങ്കൽ മാർ ശ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.


എബിൻ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ബൈക്കിന്റെ മുൻചക്രത്തിൻ്റെ റിം പൊട്ടിത്തകർന്നു.

എൻജിൻ ഭാഗങ്ങളടക്കം അപകടത്തിൽ തകർന്നു. പാലാ പൊലീസ് നടപടി സ്വീകരിച്ചു.


പരേതനായ രാജേഷിന്റെയും ധന്യയുടെയും ഏക മകനാണ്.


Post a Comment

Previous Post Next Post