കണ്ണൂരിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്.ഇരുപത് വയസായിരുന്നു. പഴയങ്ങാടിയിൽ നിന്നും പിലാത്തറയിലേക്ക് പോവുകയായിരുന്ന ബുള്ളറ്റ് പിലാത്തറയിൽ നിന്നും പഴയങ്ങാടിയിലേക്ക് പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബുള്ളറ്റ് അമിത വേഗത്തിൽ ആയിരുന്നു എത്തിയത്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും സഹായിയും നിസ്സാര പരുക്കളോട് രക്ഷപ്പെട്ടു.