ഇടുക്കി രാജാക്കാട്: വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. പുന്നസിറ്റി ചാരംകുളങ്ങരയിൽ പ്രവീൺ ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുത്തുങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ് പ്രവീൺ. വെള്ളച്ചാട്ടത്തിന് മുകളിലെ പാറക്കെട്ടിൽ നിന്ന് പ്രവീൺ അബദ്ധത്തിൽ കാൽ വഴുതി താഴെ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.