ശ്വാസം നിലച്ചുപോകുന്ന കാഴ്ച. ഓടിക്കൊണ്ടിരുന്ന ട്രെയിനടിയിൽപാളത്തോട് ചേർന്ന് കിടന്നു ഒടുവിൽ ആ അജ്ഞാതനെ കണ്ടെത്തി

 


കണ്ണൂർ ജില്ലയിലെ പന്നേൻപാറയിലാണ് സംഭവം.  അങ്ങേയറ്റം ഭീതിയുളവാക്കുന്ന ദൃശ്യങ്ങൾ. ചീറിപ്പായുന്ന ട്രെയിൻ അതിനടിയിൽ പാളത്തോട് ചേർന്ന് ഒരാൾ കമിഴ്ന്നു കിടക്കുന്നു. മരണത്തെ മുഖാമുഖം കാണുന്ന നിമിഷങ്ങൾ. അത്ഭുതമെന്ന് പറയട്ടെ ട്രെയിൻ പോയതിനു ശേഷം അയാൾ യാതൊരു പരുക്കുകളുമില്ലാതെ രക്ഷപെടുന്നു. 


സംഭവം നടക്കുന്നതാവട്ടെ കണ്ണൂർ ജില്ലയിലെ പന്നേൻപാറയിലും. ട്രെയിൻ കടന്നുപോകുന്ന മുഴുവൻ സമയവും അയാൾ പാളത്തോട് ചേർന്ന് കമിഴ്ന്നു കിടന്നു. ഒരു പക്ഷെ ബുദ്ധിപൂർവം പ്രവർത്തിച്ചുവെന്നും പറയാം. ട്രെയിൻ പോയി എന്ന ഉറപ്പായ ശേഷം യാതൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ കൂളായി എഴുന്നേറ്റ് പാളത്തിലൂടെ തന്നെ നടന്നു നീങ്ങുന്നതായും വിഡിയോയിൽ കാണാം. സംഭവസ്ഥലത്ത് നിന്ന് ആരോ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. 

പ്രാണരക്ഷാർത്ഥമാണ് ട്രെയിനടിയിൽ കിടന്നത് മദ്യപിച്ചിരുന്നില്ല കണ്ണൂരിൽ ചീറിപ്പാഞ്ഞെത്തിയ ട്രെയിനടിയിൽ നിന്നും രക്ഷപ്പെട്ട പവിത്രൻ . ഭീതി ഇപ്പോഴും മാറിയിട്ടില്ലെന്നും പവിത്രൻ പറഞ്ഞു. ഫോൺ ചെയ്ത് നടന്നപ്പോൾ പെട്ടെന്ന് ട്രെയിൻ വരികയായിരുന്നു.പന്നിയാൻപാറ സ്വ​ദേശിയാണ് പവിത്രൻ. സംഭവത്തെക്കുറിച്ച് പവിത്രൻ പറയുന്നതിങ്ങനെ


‘ഞാൻ വണ്ടി വെച്ചിട്ട് നടന്നു വരികയായിരുന്നു. പെട്ടെന്ന് മുന്നിൽ ഒരു ട്രെയിൻ വരുന്നു. ഫോണിൽ സംസാരിക്കുകയായിരുന്നു. മുന്നിൽ ട്രെയിൻ വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് അവിടെ കിടന്നു. അപ്പുറവും ഇപ്പുറവും പോകാന്‍ കഴിയുമായിരുന്നില്ല. വണ്ടി കടന്നു പോകുന്നത് വരെ തല പൊക്കാതെ അവിടെ കുമ്പിട്ട് കിടന്നു. വണ്ടി പോയിക്കഴിഞ്ഞപ്പോൾ എഴുന്നേറ്റ് നടന്നു.’ സംഭവത്തിന് ദൃക്സാക്ഷികളാരുമുണ്ടായിരുന്നില്ലെന്നും പവിത്രൻ പറയുന്നു.

സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്.

Post a Comment

Previous Post Next Post