സ്കൂട്ടിയിൽ ക്രൈനിടിച്ച് നഴ്സിങ് വിദ്യാർത്ഥിനി മരണപ്പെട്ടു



പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ സ്കൂട്ടിയിൽ ക്രൈനിടിച്ച് നഴ്സിങ് വിദ്യാർത്ഥിനി മരണപ്പെട്ടു.


ഇ എം എസ് നഴ്സിങ് കോളേജിന് സമീപം താമസിക്കുന്ന അൽശിഫ നഴ്സിങ് കോളേജിലെ മൂന്നാം വർഷ ബി എസ് സി വിദ്യാർത്ഥിനിയായ നേഹ.പിയാണ് ദാരുണമായി മരണപ്പെട്ടത്. പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ നിന്നും സ്കൂട്ടി തിരിക്കാനായി നിൽക്കുമ്പോഴാണ് ക്രൈയിൻ്റെ മുൻ ചക്രം സ്കൂട്ടിക്കു പിറകിൽ ഇടിച്ചത്. പിറകിൽ ഇരിക്കുകയായിരുന്ന സ്നേഹ റോഡിലേക്ക് വീഴുകയും പിൻചക്രം ശരീരത്തിലൂടെ കയറുകയും ചെയ്തു.

മൃതദേഹം മൗലാന ഹോസ്പിറ്റൽ മോർച്ചറിയിലാണ്.

Post a Comment

Previous Post Next Post