വെളിയങ്കോട് ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിലുരസി വിദ്യാർത്ഥിനി മരണപ്പെട്ടു



മലപ്പുറം   വെളിയങ്കോട്ട്: പൊന്നാനി വെളിയങ്കോട്ട് ടൂറിസ്റ്റ് ബസ് ദേശീയ പാതയിലെ ഇലക്ട്രിക് പോസ്റ്റിൽ ഉരസി ഒരു വിദ്യാർത്ഥിനി മരണപ്പെട്ടു. മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. 

മൊറയൂർ പഞ്ചായത്ത്, അറഫാ നഗർ സ്വദേശി

മുജീബ് റഹ്മാൻ ബാഖവിയുടെ (മരംവെട്ട്) മകൾ ഫാത്തിമ ഹിബ (17) മരണപെട്ടത്.

മരണപെട്ട കുട്ടിയുടെ മൃതദേഹം കുറ്റിപ്പുറം ഗവ. താലുക്ക് ആശുപത്രിയിയിലെത്തിച്ചു. ഗുരുതരമായി  പരിക്കേറ്റ വിദ്യാർത്ഥി കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ( തിങ്കൾ ) പുലർച്ചെ നാല് മണിയോടെയാണ് സംഭവം. 

മൊറയൂർ ഒഴുകൂർ പള്ളിമുക്കിലെ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ നിന്നും ഇടുക്കിയിലേക്ക് വിനോദയാത്രക്ക് പോയ ലുലു ബസ്സാണ് അപകടത്തിൽ പെട്ടത്.  യാത്ര സംഘം തിരികെ വരുമ്പോൾ വെളിയങ്കോട് ഹൈവേയിലെ പാലത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. അപകടം സംഭവിച്ച ശേഷം ആ ബസ്സിൽ തന്നെ കുറ്റിപ്പുറം മിനി പമ്പവരെ പരിക്കേറ്റവരുമായി വരികയും അവിടെനിന്ന് 108 ആംബുലൻസിൽ  ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.


Post a Comment

Previous Post Next Post