നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞു…ഒരാള്‍ മരിച്ചു. ഒമ്പതു പേര്‍ക്ക് പരിക്ക്

 


തൃശൂരിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ പിക്ക്അപ്പിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മറ്റു ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ അന്നമനട കല്ലൂരിൽ ഇന്ന് വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. പത്തു പേരാണ് പിക്ക് അപ്പിലുണ്ടായിരുന്നത്.

തൊഴിലാളികളുമായി പോവുകയായിരുന്ന വാഹനമാണ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവരെ മാള പൊലീസ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post