കാട്ടുപോത്ത് ആക്രമണം.സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്ക്




തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരെ കാട്ടുപോത്ത് ആക്രമിച്ചു. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാർ,ചന്ദ്രൻ എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.

കള്ളിക്കാട് വിയ കോണത്തുനിന്ന് കള്ളിക്കാട് ജംഗ്ഷനിലേക്ക് സ്കൂട്ടറിൽ യാത്രചെയ്യവെ റോഡിൽനിന്ന കാട്ടുപോത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു.


പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.


കാട്ടുപോത്തിൻ്റെ ആക്രമണമുണ്ടായ സ്ഥലത്തു നിന്ന് അര കിലോമീറ്റർ മാത്രം അകലെയാണ് നെട്ടുകാൽതേരി ഓപ്പൺ ജയിലിന്റെ റബ്ബർ തോട്ടം.

യുവാക്കളെ ആക്രമിച്ച ശേഷം കാത്തുപോത്ത് നെയ്യാർ കനാൽ കടന്ന് ജയിൽ കോമ്പൗണ്ടിലേക്ക് കടന്നതായി നാട്ടുകാർ പറയുന്നു.


അവിടേക്ക് പോകുന്ന വഴിയിലും കാൽനട യാത്രക്കാരനായ ഒരാളിനെ കാത്തുപോത്ത് ആക്രമിക്കാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.

Post a Comment

Previous Post Next Post