കോഴിക്കോട്: നഴ്‌സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശിനിയും കോഴിക്കോട് മെഡിക്കൽ കോളേജ് ഗവൺമെൻറ് നഴ്‌സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ ലക്ഷ്മി രാധാകൃഷ്ണൻ(20) ആണ് മരിച്ചത്. കോളേജ് ക്യാമ്പസിന് പുറത്തുള്ള ഹോസ്റ്റിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മരിച്ചു കിടക്കുന്നത് കണ്ട സഹപാഠികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും