കോഴിക്കോട്: കോഴിക്കോട് മാവൂർ പന്തീരങ്കാവിന് സമീപം പന്നിയൂർക്കുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു.
അറപ്പുഴ സ്വദേശി മുഹമ്മദ് സ്വാലിഹിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.
പെരുമണ്ണ ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു