ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് പൊട്ടിത്തെറിച്ചു.. യുവാവിന് ദാരുണാന്ത്യം

 


ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു.വാഹനം ഓടിക്കുകയായിരുന്ന ദീപക് പട്ടേൽ (42) ആണ് മരിച്ചത്.. ഉദ്ന മഗ്ദല്ല റോഡിലാണ് അപകടമുണ്ടായത്. തീപിടുത്തമുണ്ടായി അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ വാഹനത്തിൽ പൊട്ടിത്തെറിയുണ്ടായി. അഗ്നിശമന സേനയുൾപ്പെടെ സ്ഥലത്തെത്തിയെങ്കിലും യുവാവിനെ വാഹനത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചില്ല. കാറിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടെന്നും പിന്നാലെ പുക ഉയർന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഇതിനിടെ തന്നെ യുവാവ് ബോധരഹിതനാവുകയും ചെയ്തു. തീ ശക്തമായിരുന്നതിനാൽ ദീപകിനെ പുറത്തെടുക്കാൻ സാധിച്ചില്ല. പിന്നീട് അഗ്നിശമന സേന ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.


കാറിലുണ്ടായ ഷോർട്ട് സർക്യൂട്ടോ അല്ലെങ്കിൽ വാഹനത്തിന്റെ സാങ്കേതിക തകരാറുകളോ ആയിരിക്കാം തീപിടുത്തത്തിന് കാരണമായതെന്നാണ് അനുമാനം. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post