ലക്ഷദ്വീപിൽ വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർഥികൾ മുങ്ങി മരിച്ചു; അപകടം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ



 കൊച്ചി: ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ വിനോദയാത്രക്ക് എത്തിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചതായി റിപ്പോർട്ടുകൾ. മുഹമ്മദ് ഫവാദ്ഖാൻ, അഹമദ് സഹാൻ സൈദ് എന്നീ ഒന്നാം ക്ലാസ് വിദ്യാർഥികളാണ് മരിച്ചത്.

കുടുംബാംഗങ്ങൾക്കൊപ്പം വിനോദയാത്രക്ക് എത്തിയ കുട്ടികൾ കുളിക്കാൻ ഇറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.

അൽപ്പസമയം മുമ്പാണ് അപകടമുണ്ടായത്. കുട്ടികൾക്ക് 6 വസ്സാണ് പ്രായം. ഇരുവരും മാതാപിതാക്കൾക്ക് ഒപ്പമാണ് പോയത്. കടലിൽ കുളിക്കുന്നതിനിടെ കുട്ടികൾ ഒഴുക്കിൽപെടുകയായിരുന്നു. ഉടൻ തന്നെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തിരച്ചിലിൽ കുട്ടികളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post